'ദുരാത്മാവിന്റെ' ശല്യം ഒഴിവാക്കാന്‍ മധ്യവയസ്‌കയെ മന്ത്രവാദി തല്ലിക്കൊന്നു; മകന്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍ (വീഡിയോ)

Update: 2025-07-08 06:14 GMT

ഷിമോഗ: കര്‍ണാടകയിലെ ഷിമോഗയില്‍ മധ്യവയസ്‌ക്കയെ മന്ത്രവാദി തല്ലിക്കൊന്നു. ദുരാത്മാക്കളുടെ ശല്യം ഒഴിവാക്കാനെന്ന പേരിലാണ് ഗീതമ്മ എന്ന 55കാരിയെ മന്ത്രവാദി തല്ലിക്കൊന്നത്. ഇന്നലെ രാത്രി നടന്ന സംഭവത്തില്‍ ഗീതമ്മയുടെ മകന്‍ സഞ്ജയ്, മന്ത്രവാദിയായ ഉഷ, അവരുടെ ഭര്‍ത്താവ് സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു.

അമ്മയുടെ ശരീരത്തില്‍ ദുരാത്മാക്കള്‍ കൂടിയെന്ന് പറഞ്ഞാണ് സഞ്ജയ് മന്ത്രവാദികളെ ബന്ധപ്പെട്ടത്. പിന്നീട് മന്ത്രവാദികള്‍ വീട്ടിലെത്തി പൂജകളും മറ്റും നടത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോദൃശ്യവും പുറത്തുവന്നു. ശരീരത്തില്‍ കൂടിയ ആത്മാവിനോട് ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. രാത്രി 9.30ന് തുടങ്ങിയ മര്‍ദ്ദനം ഒരു മണിവരെ നീണ്ടതായി പോലിസ് പറഞ്ഞു.