സീനിയര്‍ ജേണലിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

Update: 2025-11-26 06:07 GMT

ബെംഗളൂരു: കര്‍ണാടകത്തിലെ സീനിയര്‍ ജേണലിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുമെന്ന് സര്‍ക്കാര്‍. മുതിര്‍ന്ന ജേണലിസ്റ്റുകളുടെ സാമൂഹിക സുരക്ഷയും ക്ഷേമവും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മാധ്യമ ഉപദേഷ്ടാവായ കെ വി പ്രഭാകര്‍ അറിയിച്ചത്. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച മാധ്യമപ്രവര്‍ത്തകരുടെ യോഗത്തിലാണ് കെ വി പ്രഭാകര്‍ ഇക്കാര്യം പറഞ്ഞത്. പി പി സാംഭസദാശിവ റെഡ്ഡി, എന്‍ പി ചെക്കുട്ടി, എം എ പൊന്നപ്പ, ആനന്ദം പുലിപാലുപുല, കെ ശാന്തകുമാരി, കെ പി വിജയകുമാര്‍, ടി ഭൂപതി, ശാസ്ത്രി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.