നടുറോഡില്‍ യുവതിയുടെ മുന്നില്‍ സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച ബിജെപി നേതാവിനെതിരെ കേസ്; പഞ്ചായത്ത് വൈസ് പ്രഡിഡന്റാണ് പ്രതി
മംഗളൂരു: റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ മുന്നില്‍ സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച ബിജെപി നേതാവിനെതിരെ കേസെടുത്തു. ഇഡ്കിഡു ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റ് കൂടിയായ പത്മനാഭ സാഫല്യക്കെതിരെയാണ് കേസ്. ഇഡ്കിഡുവിലെ ബന്ത്‌വാല്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുന്ന യുവതിയുടെ മുന്നിലാണ് ബിജെപി നേതാവിന്റെ ലൈംഗികാതിക്രമം. ഇയാള്‍ വസ്ത്രം താഴ്ത്തി പ്രദര്‍ശനം നടത്തുന്നത് യുവതി രഹസ്യമായി വീഡിയോ എടുക്കുകയും അതുമായി പോലിസ് സ്‌റ്റേഷനില്‍ പോയി പരാതി നല്‍കുകയുമായിരുന്നു. പ്രതി ഒളിവിലാണെന്ന് പോലിസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രതിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ ബിജെപി നിര്‍ബന്ധിതരായി.