മുസ്‌ലിം കുടുംബത്തെ ആക്രമിച്ച് കന്‍വാര്‍ യാത്ര തീര്‍ത്ഥാടകര്‍, കാര്‍ തകര്‍ത്തു (വീഡിയോ)

Update: 2025-07-06 07:44 GMT

ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ മംഗലൂരുവില്‍ മുസ്‌ലിം കുടുംബത്തെ ആക്രമിച്ച് കാര്‍ തകര്‍ത്ത് കന്‍വാര്‍ യാത്ര തീര്‍ത്ഥാടകര്‍. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ കാര്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജൂലൈ അഞ്ചിന് പിര്‍പ്പുര ഗ്രാമത്തിന് സമീപമാണ് ആക്രമണം നടന്നത്.


ആക്രമണം കണ്ട ഒരു പോലിസുകാരനാണ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് കൂടുതല്‍ പോലിസും മജിസ്‌ട്രേറ്റും സ്ഥലത്തെത്തി. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത ശേഷം ഇരുകൂട്ടരും പിരിഞ്ഞുപോയി. എന്നാല്‍, ഡ്രൈവര്‍ തിരികെ വരുമ്പോള്‍ കന്‍വാര്‍ യാത്ര തീര്‍ത്ഥാടകര്‍ വീണ്ടും ആക്രമിച്ചു. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ മീറത്ത് സ്വദേശികളായ ഏതാനും പേര്‍ക്കെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു.