കന്‍വാര്‍ യാത്ര: ഡല്‍ഹിയിലെ മാംസ വില്‍പ്പനക്കടകള്‍ പൂട്ടണം

Update: 2025-07-10 07:11 GMT

ന്യൂഡല്‍ഹി: കന്‍വാര്‍ തീര്‍ത്ഥാടകര്‍ കടന്നുപോവുന്ന റൂട്ടിന് അരക്കിലോമീറ്റര്‍ അടുത്തുള്ള മാംസ വില്‍പ്പനക്കടകള്‍ പൂട്ടണമെന്ന് ഡല്‍ഹി സര്‍ക്കാര്‍. ജൂലൈ 11നാണ് യാത്ര തുടങ്ങുക. അന്നു മുതല്‍ യാത്ര കഴിയും വരെ മാംസ വില്‍പ്പന കടകള്‍ പൂട്ടണമെന്ന് മന്ത്രി കപില്‍ മിശ്ര പറഞ്ഞു. തീര്‍ത്ഥാടകര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക ക്യാംപുകളും ആരംഭിച്ചിട്ടുണ്ട്.