നബിദിനത്തില്‍ ' ഐ ലവ് മുഹമ്മദ്' ബോര്‍ഡ് സ്ഥാപിച്ച 25 പേര്‍ക്കെതിരേ കേസ്

Update: 2025-09-15 02:57 GMT

കാണ്‍പൂര്‍: നബിദിന ആഘോഷങ്ങളുടെ ഭാഗമായി ''ഐ ലവ് മുഹമ്മദ്'' ബോര്‍ഡ് സ്ഥാപിച്ച 25 മുസ്‌ലിംകള്‍ക്കെതിരേ ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ പോലിസ് കേസെടുത്തു. രാമ നവമി ഘോഷയാത്ര കടന്നുപോവുന്ന പ്രദേശത്താണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചു എന്നും പോലിസ് ആരോപിക്കുന്നു. ബോര്‍ഡ് കണ്ട ഹിന്ദുത്വരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പോലിസ് കേസെടുത്തത്.