എഡിഎമ്മിനെ കുറിച്ച് ചോദ്യം; അധ്യാപകനെ പിരിച്ചുവിട്ട് കണ്ണൂര്‍ സര്‍വകലാശാല

കാസര്‍കോട് മഞ്ചേശ്വരം ലോ കോളജിലെ താല്‍ക്കാലിക അധ്യാപകനായ ഷെറിന്‍ സി എബ്രഹാമിന് എതിരെയാണ് നടപടി.

Update: 2024-11-07 13:06 GMT

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എല്‍എല്‍ബി പരീക്ഷ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ അധ്യാപകനെ പിരിച്ചുവിട്ടു. കാസര്‍കോട് മഞ്ചേശ്വരം ലോ കോളജിലെ താല്‍ക്കാലിക അധ്യാപകനായ ഷെറിന്‍ സി എബ്രഹാമിന് എതിരെയാണ് നടപടി. ത്രിവത്സര എല്‍എല്‍ബി മൂന്നാം സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം വന്നത്. ചോദ്യം സമകാലിക പ്രസക്തിയുള്ളതെന്നായിരുന്നു ഷെറിന്റെ വിശദീകരണം. എസ്എഫ് ഐ ആണ് ഷെറിന് എതിരെ പരാതി നല്‍കിയത്. ഷെറിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി സെനറ്റേഴ്‌സ് ഫോറം രംഗത്തെത്തിയിട്ടുണ്ട്.

Tags: