കണ്ണവത്ത് വീണ്ടും കലാപ നീക്കവുമായി ആര്‍എസ്എസ്; എസ് കത്തി കൊണ്ട് കേക്ക് മുറിച്ച് ആഘോഷം

Update: 2025-09-09 11:52 GMT

കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകന്‍ സയ്യിദ് സലാഹുദ്ധീന്‍ രക്തസാക്ഷിദിനത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. എസ് ആകൃതിയിലുള്ള കത്തി കൊണ്ട് കേക്ക് മുറിച്ചാണ് മുഖം കാണിക്കാത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികാരമെന്നൊക്കെ പറയുന്നത്. 'അഭിമാനം കണ്ണവം സ്വയംസേവകര്‍' എന്നെഴുതിയ കേക്കിന് മുന്നില്‍ എസ് രൂപത്തിലുള്ള കത്തി കുത്തി വച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. ആ കത്തി കൊണ്ടാണ് കേക്ക് മുറിക്കുന്നത്. വീഡിയോയില്‍ ഉള്ളവരുടെ മുഖം കാണിച്ചിട്ടില്ല. ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വിവരമറിഞ്ഞ പോലിസ് സ്വമേധയാ കേസെടുത്തു. കേസിലെ അന്വേഷണ പുരോഗതി വ്യക്തമല്ല.


2020 സെപ്റ്റംബര്‍ എട്ടിനാണ് ഉള്ളാള്‍ തങ്ങളുടെ ചെറുമകന്‍ കണ്ണവം സയ്യിദ് സലാഹുദ്ധീനെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത്.