കണ്ണപുരം സ്‌ഫോടനം: രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

Update: 2025-09-11 16:23 GMT

കണ്ണപുരം: ആഗസ്റ്റ് 30ന് പുലര്‍ച്ചെ കണ്ണപുരം കീഴറയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. പടുവിലായി സ്വദേശി പി അനീഷ് (36), ഉരുവച്ചാല്‍ സ്വദേശി പി രഹീല്‍ (33) എന്നിവരെയാണ് കണ്ണപുരം പോലിസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ അനൂപ് മാലിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങളാണ് അറസ്റ്റിലേക്ക് നയിച്ചത്. ആഗസ്റ്റ് 30ന് പുലര്‍ച്ചെ 1:50നാണ് കീഴറയിലെ വാടക വീട്ടില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീടിനും സമീപത്തെ മറ്റ് വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.