ട്രംപ് ആല്‍ഫാ മെയ്‌ലാണ്; പക്ഷെ, നമ്മുടെ പ്രധാനമന്ത്രി ആല്‍ഫാ മെയ്‌ലുകളുടെ തന്തയാണ്''; ട്വീറ്റ് പിന്‍വലിച്ച് ബിജെപി എംപി കങ്കണ റണാവത്ത്
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും താരതമ്യം ചെയ്യുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റ് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് പിന്‍വലിച്ചു. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് കങ്കണ റണാവത്ത് പറഞ്ഞു. ഇന്ത്യയില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കരുതെന്ന് കമ്പനി സിഇഒ ആയ ടിം കുക്കിനോട് ട്രംപ് പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.
''ഈ സ്‌നേഹനഷ്ടത്തിന് കാരണം എന്തായിരിക്കാം?
1. അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റാണ്, പക്ഷേ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്.
2. ട്രംപിന്റെ രണ്ടാം ടേമാണിത്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മൂന്നാം ടേം.
3. നിസ്സംശയമായും ട്രംപ് ആല്‍ഫാ മെയ്ല്‍ ആണ്, പക്ഷേ നമ്മുടെ പ്രധാനമന്ത്രി ആല്‍ഫാ മെയ്‌ലുകളുടെ തന്തയാണ്
നിങ്ങള്‍ക്ക് എന്തു തോന്നുന്നു?
ഇത് വ്യക്തിപരമായ അസൂയയോ നയതന്ത്ര അരക്ഷിതാവസ്ഥയോ?''
ഈ പോസ്റ്റാണ് കങ്കണ റണാവത്ത് പിന്‍വലിച്ചത്. ജെ പി നഡ്ഡ വിളിച്ചു പറഞ്ഞതിനാല്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. തികച്ചും വ്യക്തിപരമായ അഭിപ്രായം പോസ്റ്റ് ചെയ്തതില്‍ ഖേദമുണ്ടെന്നും അവര്‍ പറഞ്ഞു.