കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് അഞ്ചിന് കുനിയില്‍ക്കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. പതിനൊന്നോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് വിലാപയാത്രയായി കൊയിലാണ്ടിയിലേക്ക് പോകും. അവിടെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ട്. എംഎല്‍എയുടെ വീട് സ്ഥിതി ചെയ്യുന്ന തലക്കുളത്തൂര്‍ പഞ്ചായത്തിലെ മിയാമി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് അത്തോളിയിലെ ചോയികുളത്തെ വീട്ടിലേക്ക് 2.30-ഓടെ മൃതദേഹം എത്തിക്കും.