തിരുവനന്തപുരം: അടുത്ത കേരള സ്‌കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ് മത്സര ഇനമാക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതിനുവേണ്ടി ഗെയിംസ് മാന്വല്‍ പരിഷ്‌കരിക്കും. അടുത്തവര്‍ഷം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ കളരിപ്പയറ്റ് അണ്ടര്‍ 14, 17, 19 എന്നീ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സര ഇനമായി ഉള്‍പ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.
ഉത്തരാഖണ്ഡില്‍ 28 മുതല്‍ ആരംഭിക്കുന്ന ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കണമെന്നും ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.