സിപിഎമ്മുമായി ഇനി സംസാരിക്കാനില്ല; പൊതുജനം കഴുതയല്ല: കലാ രാജു

Update: 2025-01-20 12:28 GMT

കൂത്താട്ടുകുളം: സിപിഎമ്മുമായി ഇനി സംസാരിക്കാനില്ലെന്ന് കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ കലാ രാജു. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ സമയത്ത് തന്നെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന സിപിഎം നിലപാട് അവര്‍ തള്ളി. ജീവിതകാലം മുഴുവന്‍ പാര്‍ട്ടിയോടൊപ്പം ചെലവഴിച്ച തനിക്ക് കിട്ടിയ സമ്മാനമായിട്ടാണ് ഇതിനെ കണക്കാക്കുന്നതെന്ന് അവര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് സിപിഎം കാണിക്കട്ടെയെന്നും അവര്‍ പറഞ്ഞു.

ഇത്രയും ജനങ്ങള്‍ക്കിടയില്‍ നിന്ന് എന്റെ മുടിക്കുത്തില്‍ പൊക്കിപിടിച്ച് വലിച്ച് കഴുത്തില്‍ കുത്തിപിടിക്കുകയും അവളെ വണ്ടിയിലേക്കെറിയടാ എന്ന് പറയുന്നതും വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസാണ്. അവര്‍ എന്നെ ആനയിച്ച് ചെയര്‍പേഴ്‌സന്റെ സീറ്റില്‍ കൊണ്ടിരിത്തിക്കൊണ്ടുപോയതല്ല. പൊതുജനം കഴുതയല്ലെന്ന് മനസിലാക്കണമെന്നും അവര്‍ പറഞ്ഞു.