പാലക്കാട് മുരളീധരനും പരിഗണനയില്‍

പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ഡിസിസി വിലയിരുത്തല്‍

Update: 2024-10-12 05:47 GMT

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ പിന്തുണച്ച് ഡിസിസി. മുരളീധരന്‍ എത്തുന്നത് വിജയസാധ്യത വര്‍ധിപ്പിക്കുമെന്നും ഗ്രൂപ്പ് വഴക്കുകള്‍ ഒഴിവാക്കി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് പ്രചോദനമുണ്ടാവുമെന്നും ഡിസിസി വിലയിരുത്തുന്നു. വിഷയത്തില്‍ മുരളീധരന്‍ കൃത്യമായ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍ എംഎല്‍എ വി ടി ബല്‍റാം, കെപിസിസി ഡിജിറ്റല്‍ മീഡിയാ കണ്‍വീനര്‍ ഡോ. പി.സരിന്‍ എന്നിവരുടെ പേരുകളും ഡിസിസി ചര്‍ച്ച ചെയ്തിരുന്നു. പാലക്കാട് നിന്ന് വിജയം നേടിയ ഷാഫി പറമ്പിലിന്റെ അഭിപ്രായവും വിഷയത്തില്‍ ഡിസിസി തേടും. സിപിഎമ്മും ബിജെപിയും എന്തൊക്കെ നീക്കങ്ങളാണ് നടത്തുന്നതെന്നും ഡിസിസി നിരീക്ഷിക്കുന്നുണ്ട്.

Tags: