'ആദ്യം ക്രിസ്മസ് കേക്കുമായി പോകും, പിന്നീട് നിയമം ഉപയോഗിച്ച് നേരിടും'; എഫ്‌സിആര്‍എ നിയമ ഭേദഗതിയില്‍ കേന്ദ്രത്തിനെതിരേ കെ സി വേണുഗോപാല്‍
ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ (എഫ്‌സിആര്‍എ) നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിയമ ഭേദഗതി ക്രൈസ്തവരെ ലക്ഷ്യമിട്ടാണെന്ന് കെ സി ആരോപിച്ചു. ക്രിസ്തുമസിന് കേക്കുമായി പോകുക എന്നിട്ട് നിയമം ഉപയോഗിച്ച് നേരിടുക. കന്യസ്ത്രീകളെ ആക്രമിച്ച പോലെ മറ്റൊരു ശ്രമം. ചെറിയ വിദേശ സഹായം നേടിയാല്‍ ആ സ്ഥാപനം ഏറ്റെടുക്കാന്‍ വഴി ഒരുക്കുന്ന ബില്‍. ഇതൊരു വിചിത്ര ബില്ലാണ്. പല്ലും നഖവും ഉപയോഗിച്ച് കോണ്‍ഗ്രസ് എതിര്‍ക്കും. ആദ്യം വെക്ഫ് ബില്‍ വഴി മുസ് ലിംകളെ ഉന്നമിട്ടു. ഇപ്പോള്‍ എഫ്‌സിആര്‍എ ഭേദഗതി വഴി ക്രൈസ്തവരിലേക്ക് ഇനി സിഖുകാരെ കൂടി പിടിക്കും.
ഹരിയാനയില്‍ സീറ്റിന് കോഴ വാങ്ങിയെന്ന ആരോപണം കെ സി വേണുഗോപാല്‍ തള്ളി. തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടുള്ള ആരോപണമാണെന്ന് കെ സി ആരോപിച്ചു. ആരോപണം ആര് വേണേലും അന്വേഷിക്കട്ടെ. എന്റെ മടിയില്‍ കനം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.