''ബിഹാറില്‍ സ്ഥാനാര്‍ഥി മോഷണം'': തിരഞ്ഞെടുപ്പിന് തലേന്ന് ബിജെപിയില്‍ ചേര്‍ന്ന് ജന്‍സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥി

Update: 2025-11-05 12:24 GMT

പറ്റ്‌ന: ബിഹാറില്‍ ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നു. മുന്‍ഗര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ സഞ്ജയ് സിങ്ങാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ മണ്ഡലത്തിലെ മത്സരം എന്‍ഡിഎയും കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യവും തമ്മിലായി. ജന്‍ സുരാജ് പാര്‍ട്ടിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പുതിയ പാര്‍ട്ടിയുടെ ആശയം നല്ലതാണെന്നും പൊതുജനങ്ങള്‍ക്കിടയില്‍ പ്രതിധ്വനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ യഥാര്‍ഥ മാറ്റം കൊണ്ടുവരാന്‍, ഉറച്ചതും ശക്തവുമായ നേതൃത്വം ആവശ്യമാണ്. ജന്‍ സുരാജിന് അതിനു കഴിയില്ലെന്നും സഞ്ജയ് സിങ് പറഞ്ഞു.