കോട്ടയം: കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിനൊപ്പം തുടരുമെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി. പാലായിലും തൊടുപുഴയിലും കേരള കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കി. പാലായിലെ ഏറ്റവും വലിയ ഒറ്റകക്ഷി കേരള കോണ്‍ഗ്രസാണ്. സംഘടനാപരമായി കേരള കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പാലാ നഗരസഭയില്‍ രണ്ടില ചിഹ്നത്തില്‍ കഴിഞ്ഞ പ്രാവശ്യത്തേതു പോലെ ഇപ്രാവശ്യവും കേരള കോണ്‍ഗ്രസ് പത്ത് സീറ്റ് നേടി. നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി കേരള കോണ്‍ഗ്രസ് തന്നെയാണ്. പാലാ നിയമസഭാ മണ്ഡലത്തില്‍ 2,198 വോട്ടിന്റെ ലീഡ് എല്‍ഡിഎഫിനാണ്. തൊടുപുഴ നഗരസഭയില്‍ ജോസഫ് ഗ്രൂപ്പ് 38 വാര്‍ഡുകളില്‍ മത്സരിച്ചപ്പോള്‍ വിജയിച്ചത് രണ്ടിടത്ത് മാത്രമാണ്. തൊടുപുഴ നഗരസഭയുടെ ചരിത്രത്തില്‍ ഒരുവട്ടംപോലും ചെയര്‍മാനായി ജോസഫ് ഗ്രൂപ്പ് വന്നിട്ടില്ല. പക്ഷേ, കേരള കോണ്‍ഗ്രസ് മൂന്നുതവണ വന്നെന്നും അദ്ദേഹം പറഞ്ഞു.