കെ എം എബ്രഹാമിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കി സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. താന്‍ ഗസ്റ്റ്ഹൗസ് ദുരുപയോഗം ചെയ്തു എന്ന എബ്രഹാമിന്റെ ആരോപണം ഹൈക്കോടതി തള്ളിയതാണെന്ന് പരാതിയില്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ പറയുന്നു. അതില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. അഴിമതി കണ്ടെത്താന്‍ വ്യക്തികളുമായി സംസാരിക്കുന്നത് ഗൂഢാലോചനയല്ലെന്നും ജോമോന്‍ വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ താന്‍ കോടതിയെ സമീപിച്ചതിനു പിന്നാലെ എബ്രഹാം തനിക്കെതിരേയാണ് ഗൂഢാലോചന നടത്തിയതെന്നും കത്തില്‍ പറയുന്നു. എബ്രഹാം ഉന്നയിക്കുന്ന നിയമ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.