ഷൂട്ടിങിനിടെ ജീപ്പ് മറിഞ്ഞു; ജോജു ജോര്‍ജിന് പരിക്ക്

Update: 2025-09-20 15:06 GMT

മൂന്നാര്‍: സിനിമാ ഷൂട്ടിങിനിടെ ജീപ്പ് മറിഞ്ഞ് ജോജു ജോര്‍ജ് അടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മറയൂര്‍ റൂട്ടിലെ ലക്കം വെള്ളച്ചാട്ടത്തിനു സമീപത്താണ് അപകടമുണ്ടായത്. ഷാജി കൈലാസിന്റെ 'വരവ്' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു അപകടം. ഷൂട്ടിങ്ങിനിടെ ജീപ്പ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ജോജുവിന്റെ കൂടെയുണ്ടായിരുന്ന ഷിഹാസിന്റെ കാലുകള്‍ക്ക് ഒടിവുണ്ട്. രണ്ടു പേരെയും മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.