പാരിസ്: ഇസ്രായേലിനും യുഎസിനും സൗദിക്കും വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയവരെ വധശിക്ഷയ്ക്ക് വിധിച്ച യെമനി സര്‍ക്കാരിനെതിരേ പാശ്ചാത്യര്‍ രംഗത്തെത്തി. അന്താരാഷ്ട്ര നിയമം ലംഘിച്ചാണ് യുഎന്‍ സ്റ്റാഫ് അംഗങ്ങള്‍ അടക്കമുള്ളവരെ വധശിക്ഷയ്ക്ക് വിധിച്ചതെന്ന് യുകെയും ഫ്രാന്‍സും യുഎസും പ്രസ്താവനയില്‍ ആരോപിച്ചു. പതിനേഴ് ചാരന്‍മാരെയാണ് കഴിഞ്ഞ ദിവസം സന്‍ആയിലെ കോടതി ശിക്ഷിച്ചത്.