ശ്രീനഗര്‍: ജമ്മുകശ്മീരിലെ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരുടെ വീടുകളില്‍ പോലിസ് റെയ്ഡ് നടത്തി. ഏകദേശം 200 വീടുകളിലാണ് റെയ്‌ഡെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഷോപ്പിയാന്‍, കുല്‍ഗാം, ബാരമുല്ല, ഗന്ദര്‍ബാല്‍ ജില്ലകളിലാണ് റെയ്ഡുകള്‍ നടന്നത്. ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടന്നതിന് പിന്നാലെ തെക്കന്‍ കശ്മീരില്‍ മാത്രം 400 റെയ്ഡുകളാണ് പോലിസ് നടത്തിയത്. ഏകദേശം 500 പേരെ ചോദ്യം ചെയ്ത് കസ്റ്റഡിയില്‍ എടുത്തു.ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ നേരത്തെ യുഎപിഎ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.