വേങ്ങരയില്‍ ഒരു കിലോ കഞ്ചാവുമായി ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍

ലഹരിക്കേസില്‍ ഒരാഴ്ച്ചക്കുള്ളില്‍ അറസ്റ്റിലാവുന്ന മൂന്നാമത്തെയാളാണ് സന്തോഷ്.

Update: 2024-11-14 12:08 GMT

മലപ്പുറം: വേങ്ങരയില്‍ 1.25 കിലോഗ്രാം കഞ്ചാവുമായി ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സെക്ടര്‍ മധുസൂദനന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ജാര്‍ഖണ്ടിലെ സാഹിബ് ഗഞ്ച് ജില്ലയില്‍ സര്‍ക്കണ്ട സ്വദേശി സന്തോഷ് മണ്ടല്‍ (43) പിടിയിലായത്. ലഹരിക്കേസില്‍ ഒരാഴ്ച്ചക്കുള്ളില്‍ അറസ്റ്റിലാവുന്ന മൂന്നാമത്തെയാളാണ് സന്തോഷ്.

മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായ സുര്‍ജിത്, പ്രഗേഷ് പ്രിവന്റീവ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍, ദിലീപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ സമേഷ് സിവില്‍ എക്‌സൈസ് െ്രെഡവര്‍ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മയക്ക് മരുന്ന് വിപണനവും ഉപയോഗവും വ്യാപകമാകുന്നതായും ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മധുസൂദനന്‍ പിള്ള അറിയിച്ചു.

Tags: