റാമല്ല: വെസ്റ്റ്ബാങ്കിലെ അല്‍ ഖലീലില്‍ ഫലസ്തീനികളുടെ ആടുകളെ ജൂതകുടിയേറ്റക്കാര്‍ വിഷം കൊടുത്തുകൊന്നു. അല്‍ മുഗയ്യിര്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. റിസ്‌ക് അബു നഈം എന്നയാളുടെ ആടുകളെയാണ് കൊന്നത്. അല്‍ മുഗയ്യിര്‍ ഗ്രാമത്തില്‍ ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ വ്യാപകമായി കൊണ്ടിരിക്കുകയാണ്. കൃഷി സ്ഥലങ്ങള്‍ നശിപ്പിക്കല്‍, വാഹനങ്ങള്‍ കത്തിക്കല്‍, മോഷണം എന്നിവയാണ് നടക്കുന്നത്. അതിനിടെ മാധ്യമപ്രവര്‍ത്തകനായ അഹമദ് ഹലായയുടെ വീട്ടില്‍ ഇസ്രായേലി സൈന്യം റെയ്ഡ് നടത്തി.