വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികളെ ആക്രമിച്ച് സായുധ ജൂത കുടിയേറ്റക്കാര്‍ (വീഡിയോ)

Update: 2025-06-21 12:50 GMT

റാമല്ല: വെസ്റ്റ്ബാങ്കിലെ യത്തയില്‍ ഫലസ്തീനികളുടെ വീടും ഭൂമിയും കവരാന്‍ സായുധ ജൂത കുടിയേറ്റക്കാരെത്തി. ഇസ്രായേലി സൈനികര്‍ക്കൊപ്പമാണ് വിദേശത്ത് നിന്നെത്തിയ ജൂതസംഘം മോഷണത്തിന് എത്തിയത്.

വീട്ടുടമകളായ ഫലസ്തീനികളെ അവര്‍ ആക്രമിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ ആറ് ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടുണ്ട്. നിരവധി വാഹനങ്ങളും അവര്‍ തകര്‍ത്തു.