മസ്ജിദുല്‍ അഖ്‌സയെ ജൂതവല്‍ക്കരിക്കാന്‍ ശ്രമമെന്ന് ജെറുസലേം ഗവര്‍ണറേറ്റ്

Update: 2025-10-31 13:39 GMT

അധിനിവേശ ജെറുസലേം: മസ്ജിദുല്‍ അഖ്‌സയെ ജൂതവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നതായി ജെറുസലേം ഗവര്‍ണറേറ്റ്. ഇസ്രായേലി സര്‍ക്കാരിന്റെ പിന്തുണയോടെ പള്ളിയില്‍ നടക്കുന്ന ജൂത ആചാരങ്ങളും തയ്യാറെടുപ്പുകളും ഫാന്റസികള്‍ മാത്രമായി കാണാനാവില്ലെന്ന് ഗവര്‍ണറേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മസ്ജിദിനെ ജൂതപരമായി വിഭജിക്കാന്‍ ഇസ്രായേലി മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിറിനെ പോലുള്ളവര്‍ ശ്രമിക്കുകയാണ്. മസ്ജിദിനെ ടെമ്പിള്‍ മൗണ്ടായി മാറ്റാനാണ് ശ്രമം നടക്കുന്നത്. ജെറുസലേമിലെ വിശുദ്ധ പ്രദേശങ്ങളെ ജൂതവല്‍ക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് അത്. ജെറുസലേമിന്റെ അറബ്-ഇസ്‌ലാമിക് സ്വത്വം കളയാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനെ കുറിച്ച് ജാഗ്രതവേണമെന്നും ഗവര്‍ണറേറ്റ് അഭ്യര്‍ത്ഥിച്ചു.