ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി വിമര്‍ശിച്ച് ജപ്പാനും ദക്ഷിണ കൊറിയയും

ലോകത്തിന് ഭീഷണിയായിക്കൊണ്ടാണ് ഉത്തരകൊറിയയുടെ പരീക്ഷണമെന്ന ജപ്പാന്‍ പ്രധാന മന്ത്രി ഫൂമിയോ കിഷാദ കുറ്റപ്പെടുത്തി.മിസൈല്‍ വിക്ഷേപിച്ചത് ശ്രദ്ധയില്‍ പെട്ടതായി ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Update: 2022-01-05 03:34 GMT

ടോക്കിയോ: ആണവായുധമാണന്ന് സംശയിക്കപ്പെടുന്ന ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ജപ്പാനും ദക്ഷിണ കൊറിയയും പരാതിപ്പെട്ടു. ലോകത്തിന് ഭീഷണിയായിക്കൊണ്ടാണ് ഉത്തരകൊറിയയുടെ പരീക്ഷണമെന്ന ജപ്പാന്‍ പ്രധാന മന്ത്രി ഫൂമിയോ കിഷാദ കുറ്റപ്പെടുത്തി.മിസൈല്‍ വിക്ഷേപിച്ചത് ശ്രദ്ധയില്‍ പെട്ടതായി ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്താണ് മിസൈല്‍ പരീക്ഷണം നടത്തിയത്.

 ജപ്പാന്റെ സാമ്പത്തിക പ്രദേശത്തിന്റഎ 500 കിലോമീറ്റര്‍ അകലെയാണ് ഉത്തരകൊറിയയുടെപരീക്ഷണം നടന്നതെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രി നോബുവോ കിശി പറഞ്ഞു. ചൊവ്വാഴ്ച പ്രദേശിക സമയം രാവിലെ 8.10നാണ് മിസൈല്‍ തൊടുത്തു വിട്ടതെന്ന് റിപ്പോര്‍ട്ടുണ്ട്. ഉത്തരകൊറിയയുടെമിസൈല്‍ പരീക്ഷണത്തെ ജപ്പാന്‍ ,ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ കാലങ്ങളായി വിമര്‍ശിച്ചു കൊണ്ടിരിക്കുകയാണ്.

Tags:    

Similar News