എ കെ ബാലന്റെ വര്‍ഗീയ പ്രസ്താവന; ജമാഅത്തെ ഇസ്‌ലാമി വക്കീല്‍ നോട്ടിസ് അയച്ചു

Update: 2026-01-07 13:27 GMT

തിരുവനന്തപുരം: വര്‍ഗീയവും തെറ്റിധാരണാജനകവുമായ പ്രസ്താവന നടത്തിയ സിപിഎം നേതാവ് എ കെ ബാലന് വക്കീല്‍ നോട്ടിസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി. കലാപത്തിന് ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചുവെന്ന പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. ഒരാഴ്ച്ചക്കയ്ക്കകം നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. വര്‍ഗീയ വിദ്വേഷ പ്രസ്താവനക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും തേടുന്നുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുകയെന്നും അപ്പോള്‍ പല മാറാടുകളും ഉണ്ടാകുമെന്നുമായിരുന്നു എ കെ ബാലന്റെ പ്രസ്താവന.