പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി അമൃത്പാല്‍ സിംഗ് ഹൈക്കോടതിയില്‍

Update: 2025-01-24 16:02 GMT

അമൃത്‌സര്‍: പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി ഘഡൂര്‍സാഹിബ് എംപി അമൃത്പാല്‍ സിംഗ് ഖല്‍സ ഹൈക്കോടതിയെ സമീപിച്ചു. ദേശീയസുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത അമൃത്പാല്‍ സിങ് 2023 ഏപ്രില്‍ 23 മുതല്‍ അസമിലെ ദിബ്രുഗഡ് ജയിലിലാണ്. ഘഡൂര്‍സാഹിബിലെ 19 ലക്ഷം ജനങ്ങളുടെ പ്രതിനിധിയാണ് താനെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പറയുന്നു. ജയിലില്‍ കിടന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച അമൃത്പാല്‍സിംഗ് ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്. ഇയാള്‍ക്ക് ഖലിസ്താന്‍ വാദികളുമായി ബന്ധമുണ്ടെന്നാണ് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ പറയുന്നത്.