ന്യൂഡല്‍ഹി: ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് രാജിയെന്ന് രാഷ്ട്രപതിക്ക് നല്‍കിയ രാജിക്കത്ത് പറയുന്നു. 2022 വരെ പശ്ചിമബംഗാള്‍ ഗവര്‍ണറായിരുന്ന ധന്‍കറിനെ അതിന് ശേഷമാണ് ഉപരാഷ്ട്രപതിയാക്കിയത്. ജനതാദള്‍, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം ബിജെപിയില്‍ എത്തിയത്.