ടൂറിസം മേളയില്‍ നിന്ന് ഇസ്രായേലിനെ വിലക്ക് ഇറ്റലിയിലെ നഗരസഭ

Update: 2025-09-21 14:10 GMT

റോം: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിനെ ടൂറിസം മേളയില്‍ നിന്നും വിലക്കി ഇറ്റലിയിലെ റിമിനി നഗരസഭ. പൊതുജനങ്ങളുടെ അഭിപ്രായം പരിഗണിച്ചാണ് നടപടിയെന്ന് റിമിനി മേയര്‍ ജാമില്‍ സദേഗോല്‍വാദ് പറഞ്ഞു. യുദ്ധവും ഭീകരതയും മരണവും അടിച്ചേല്‍പ്പിക്കുന്ന വിഭാഗത്തെ ടൂറിസം മേളയില്‍ പങ്കെടുപ്പിക്കുന്നത് ധാര്‍മികമായി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.