ഗസയിലെ വംശഹത്യ: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയോ മെലനിക്കെതിരേ അന്താരാഷ്ട്ര കോടതിയില്‍ പരാതി

Update: 2025-10-08 06:56 GMT

ജനീവ: ഫലസ്തീനികളെ വംശഹത്യ ചെയ്യാന്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കിയ ഇറ്റാലിയന്‍ സര്‍ക്കാരിനെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പരാതി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനി, പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ, വിദേശകാര്യമന്ത്രി അന്റോണിയോ തജാനി, ലിയാനാര്‍ഡോ എന്ന ഇറ്റാലിയന്‍ ആയുധ കമ്പനിയുടെ മേധാവി റോബര്‍ട്ടോ സിംഗോലാനി എന്നിവര്‍ക്കെതിരെയാണ് പരാതി. ഇറ്റലിയിലെ പ്രമുഖരായ അഭിഭാകരും പൊതുപ്രവര്‍ത്തകരുമാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പരാതി നല്‍കിയത്. ''മാരകമായ ആയുധങ്ങള്‍ ഇസ്രായേലിന് നല്‍കിയ ഇറ്റാലിയന്‍ സര്‍ക്കാര്‍ വംശഹത്യയില്‍ പങ്കാളിയാണ്. ഫലസ്തീനികള്‍ക്കെതിരെ ക്രൂരമായ ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രായേലിനെ സഹായിച്ച ഭരണാധികാരെ വിചാരണ ചെയ്യണം.''-പരാതി പറയുന്നു. ഗസയിലെ വംശഹത്യയില്‍ സൗത്താഫ്രിക്ക നല്‍കിയ കേസിന്റെ ഭാഗമായി ഈ പരാതിയും കോടതി പരിഗണിക്കും.