റോം: ഗസയിലെ ഇസ്രായേലി അധിനിവേശം തകര്‍ക്കാനെത്തിയ ഗ്ലോബല്‍ ഫ്‌ളോട്ടില്ല ദൗത്യത്തെ ഇസ്രായേലി സൈന്യം തടഞ്ഞതിനെ തുടര്‍ന്ന് ഇറ്റലിയിലെ തൊഴിലാളി സംഘടനകള്‍ വെള്ളിയാഴ്ച പൊതുപണിമുടക്ക് പ്രഖ്യാപിച്ചു. വിവിധ നഗരങ്ങളില്‍ വലിയ പ്രതിഷേധ മാര്‍ച്ചുകളും നടത്തും. നേപ്പിള്‍സ് അടക്കമുള്ള വന്‍നഗരങ്ങളും സ്തംഭിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു.