ഗസ ഫ്‌ളോട്ടില്ലക്ക് നേരെ ഡ്രോണ്‍ ആക്രമണം; സഹായത്തിന് നാവികസേനാ കപ്പല്‍ അയച്ച് ഇറ്റലി

Update: 2025-09-24 13:55 GMT

ഏഥന്‍സ്: ഗസയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തകര്‍ക്കാന്‍ പോവുന്ന് ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമായ ബോട്ടിന് നേരെ ഡ്രോണ്‍ ആക്രമണം. ഗ്രീസില്‍ നിന്നും പുറപ്പെട്ട് അല്‍പ്പംസമയം കഴിഞ്ഞപ്പോഴാണ് ആക്രമണം നടന്നത്. ഏകദേശം 15 ഡ്രോണുകളാണ് സെപ്റ്റംബര്‍ 23നും 24നും ആക്രമണം നടത്തിയത്. ബോട്ടില്‍ സ്‌ഫോടനം നടന്നതായി ആക്ടിവിസ്റ്റുകള്‍ അറിയിച്ചു. 

ഒമ്പത് ബോട്ടുകളിലെ കമ്മ്യൂണിക്കേഷന്‍ സംവിധാനം ജാമാവുകയും ചെയ്തിട്ടുണ്ട്. അതേസമയം, ബോട്ടുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഇറ്റലി നാവികസേനാ കപ്പലുകള്‍ അയച്ചു. ഫ്‌ളോട്ടില്ല ക്യാംപയിനോട് ഇറ്റാലിയന്‍ സര്‍ക്കാരിന് യോജിപ്പില്ലെങ്കിലും ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതുണ്ടെന്ന് ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗയ്‌ഡോ ക്രോസെറ്റോ പറഞ്ഞു. അന്താരാഷ്ട്ര നിയമം പാലിക്കാന്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 51 ബോട്ടുകളിലെ ഇറ്റാലിയന്‍ പൗരന്‍മാരെ ഉപദ്രവിക്കരുതെന്നും ഇറ്റലി ഇസ്രായേലിനോട് ആവശ്യപ്പെട്ടു.