റോം: ഫലസ്തീനിലെ വെസ്റ്റ്ബാങ്കും പിടിച്ചെടുക്കുമെന്ന ഇസ്രായേലി നെസെറ്റിന്റെ തീരുമാനത്തെ തുടര്‍ന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം ഇസ്രായേല്‍ സന്ദര്‍ശനം റദ്ദാക്കി. നെസെറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരം യൂറോപ്യന്‍ പാര്‍ലമെന്റ് പ്രതിനിധി സംഘം അടുത്ത ആഴ്ച ഇസ്രായേല്‍ സന്ദര്‍ശിക്കാനിരിക്കുകയാണ്. അതിന്റെ ഭാഗമായി ഇസ്രായേലില്‍ പോവില്ലെന്നാണ് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായ ലൂസിയ അന്നുസിയാറ്റ പറഞ്ഞത്. ലബ്‌നാനിലെ യുഎന്‍ സൈന്യത്തിന് നേരെ ഇസ്രായേലി സൈന്യം ആക്രമണം നടത്തുന്നതായും ലൂസിയ ചൂണ്ടിക്കാട്ടി.
യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്നവരാണ് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. അവരാണ് യൂറോപ്യന്‍ യൂണിയനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുക.