വ്യാജ ശത്രുക്കളെ സൃഷ്ടിച്ച് പൗരന്മാരെ തടവിലിടുന്നത് ഭരണഘടനാവിരുദ്ധം: റോയ് അറക്കല്‍

Update: 2026-01-27 04:18 GMT

കൊച്ചി: രാജ്യത്ത് മതന്യൂനപക്ഷങ്ങളെയും ദളിത്-പിന്നോക്ക വിഭാഗങ്ങളെയും ആക്ടിവിസ്റ്റുകളെയും ശത്രുക്കളായി ചിത്രീകരിച്ച്, വ്യാജ പൊതുബോധം സൃഷ്ടിച്ച് ജയിലിലടക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍. ജയിലുകളില്‍ കഴിയുന്ന വിചാരണ തടവുകാര്‍ക്ക് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റി എറണാകുളം ഇടപ്പള്ളി ജംഗ്ഷനില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടം തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ ശത്രുക്കളായി മുദ്രകുത്തുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രമുഖര്‍ പങ്കെടുത്ത സംഗമത്തില്‍ രാജ്യത്തെ നിലവിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.





 എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജീബ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷെമിര്‍ മാഞ്ഞാലി, മനുഷ്യവകാശ പ്രവര്‍ത്തകന്‍ അഡ്വ.എന്‍ എം സിദ്ദിഖ്, യങ്ങ് ഡെമോക്രാറ്റ്‌സ് ദേശീയ ജോ.കണ്‍വീനര്‍ കെ എ മുഹമ്മദ് ഷമീര്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം കെ എഎച്ച് സദഖത്ത്, സാഹോദര്യ പ്രസ്ഥാനം കണ്‍വീനര്‍ അഡ്വ.പി ജെ മാനുവല്‍, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് കെ എം ഷാജഹാന്‍, മണ്ഡലം പ്രസിഡന്റ് സുബൈര്‍ കളപ്പുരക്കല്‍ സംസാരിച്ചു .

എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട് സുധീര്‍ ഏലൂക്കര, ജില്ലാ ജനറല്‍ സെക്രട്ടറി ഓര്‍ഗനൈസിംഗ് കെ എം ലത്തീഫ്, ജില്ലാ സെക്രട്ടറിമാരായ നാസര്‍ എളമന, എന്‍ കെ നൗഷാദ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അറഫാ മുത്തലിബ്, ഷിഹാബ് പടന്നാട്ട്, ജില്ലാ കമ്മിറ്റി അംഗം അലോഷ്യസ് കൊളളന്നുര്‍, മണ്ഡലം പ്രസിഡണ്ടുമാരായ എം എ അല്‍ത്താഫ്, സാദിക്ക് എലുക്കര, ആഷിക് നാലാംമൈല്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.