'എന്‍വിഎസ്-02' വിക്ഷേപണം വിജയം; സെഞ്ച്വറി തികച്ച് ഐഎസ്ആര്‍ഒ (video)

Update: 2025-01-29 02:11 GMT

ചെന്നൈ: ഐഎസ്ആര്‍ഒയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ 'എന്‍വിഎസ്-02' വിക്ഷേപണം വിജയം. രാവിലെ 6.23നു ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് 'ജിഎസ്എല്‍വി-എഫ്15 റോക്കറ്റ് എന്‍വിഎസ്-02 ഉപഗ്രഹവുമായി കുതിച്ചുയര്‍ന്നത്. ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച നൂറാം റോക്കറ്റാണിത്.

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ദൗത്യമായിരുന്നു ചൊവ്വാഴ്ചത്തേത്. ഗതിനിര്‍ണയ, ദിശനിര്‍ണയ (നാവിഗേഷന്‍) ആവശ്യങ്ങള്‍ക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിനു വേണ്ടിയാണ് 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്.