ഗസയിലെ യുദ്ധക്കുറ്റവാളി നെതന്യാഹുവും ഗസ സമാധാന ബോര്‍ഡില്‍

Update: 2026-01-21 08:51 GMT

വാഷിങ്ടണ്‍: ഗസയില്‍ സമാധാനം ഉറപ്പാക്കണമെന്ന പേരില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രൂപീകരിച്ച സമാധാന ബോര്‍ഡില്‍ ഗസയില്‍ യുദ്ധക്കുറ്റം ചെയ്തതിന് അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറന്‍ഡ് ഇറക്കിയ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും. സമാധാന ബോര്‍ഡില്‍ ചേരണമെന്ന ട്രംപിന്റെ ആവശ്യം അംഗീകരിച്ചതായി നെതന്യാഹു പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ തുടങ്ങിയവരെയും ഗസ ബോര്‍ഡില്‍ ചേരാന്‍ ട്രംപ് ക്ഷണിച്ചിരുന്നു. യുഎസിന്റെ താല്‍പര്യത്തില്‍ മതിയായ പരിശോധന നടത്തിയ ശേഷമേ തീരുമാനമെടുക്കേയെന്നാണ് റഷ്യ മറുപടി നല്‍കിയത്. എന്നാല്‍, ഗസയില്‍ യുദ്ധക്കുറ്റം നടത്തിയ നെതന്യാഹു സമാധാന ബോര്‍ഡില്‍ എത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.