യൂറോപ്പിലെ മുസ്‌ലിം പളളികള്‍ പൊളിക്കണമെന്ന് ഇസ്രായേല്‍

Update: 2025-08-31 13:03 GMT

തെല്‍അവീവ്: യൂറോപ്പിലെ മുസ്‌ലിം പള്ളികള്‍ പൊളിക്കണമെന്ന് ഇസ്രായേല്‍ സര്‍ക്കാരിന്റെ അറബിക് സോഷ്യല്‍ മീഡിയ അക്കൗണ്ട്. മുസ്‌ലിംകള്‍ യൂറോപിനെ 'കോളനിവല്‍ക്കരിക്കുകയാണെന്നും അഞ്ചാം പത്തികളുടെ ആരാധനാലയങ്ങള്‍' പൊളിച്ചുകളയണമെന്നുമാണ് ആവശ്യം. 1980കളില്‍ ഏതാനും പള്ളികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇപ്പോള്‍ 20,000 എണ്ണം കടന്നുവെന്നും പോസ്റ്റ് വിലപിക്കുന്നു. ഇസ്രായേലി സര്‍ക്കാരിന്റെ ഔദ്യോഗിക നയം തന്നെ മുസ്‌ലിംകള്‍ക്കെതിരായ വംശീയ യുദ്ധമാണെന്നതിന്റെ തെളിവാണ് ഇതെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി. യൂറോപ്പും അമേരിക്കയും പശ്ചിമേഷ്യയിലും ആഫ്രിക്കയിലും നടത്തിയ യുദ്ധങ്ങളിലെ അഭയാര്‍ത്ഥികളാണ് യൂറോപ്പില്‍ എത്തിയതെന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടി. യൂറോപില്‍ നിന്നും ഫലസ്തീനില്‍ എത്തിയ ജൂതന്‍മാരാണ് പശ്ചിമേഷ്യയിലെ യുദ്ധങ്ങള്‍ക്കും അഭയാര്‍ത്ഥി പ്രവാഹത്തിനും പ്രധാന കാരണം. യൂറോപില്‍ നിന്നും പോയ ജൂതന്‍മാര്‍ ഫലസ്തീനില്‍ ഇസ്രായേല്‍ സ്ഥാപിച്ചതിനെ എന്താണ് വിളിക്കേണ്ടതെന്നും ആളുകള്‍ കമന്റായി ചോദിക്കുന്നു.