ഹിസ്ബുല്ലയാണ് പ്രധാന പ്രശ്നമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി

Update: 2026-04-14 13:11 GMT

ഇസ്രായേലും ലെബനനും തമ്മിലുള്ള പ്രധാന പ്രശ്നം ഹിസ്ബുല്ല തന്നെയാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ വ്യക്തമാക്കി.

വാഷിങ്ടൺ ഡി.സിയിൽ ഇന്ന് നടക്കാനിരിക്കുന്ന ഇസ്രായേൽ–ലെബനൻ ഉദ്യോഗസ്ഥരുമായി നടക്കുന്ന ചർച്ചകൾക്ക് മുൻപ് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇസ്രായേൽ ലെബനനുമായി “സമാധാനവും സാധാരണ ബന്ധവും” സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്നും സാർ പറഞ്ഞു.

“ഇസ്രായേലിനും ലെബനനും തമ്മിൽ വലിയ തർക്കങ്ങളൊന്നുമില്ല. പ്രശ്നം ഹിസ്ബുല്ല ആണ്,” എന്നാണ് ഗിദിയോൻ സാർ വ്യക്തമാക്കിയത്. “ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയായത് തന്നെയാണ് പ്രശ്നമാകുന്നത്. ആ പ്രശ്നം ഹിസ്ബുല്ല തന്നെയാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ച് തുടക്കം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ലെബനനിൽ 2,000-ത്തിലധികം പേർ കൊല്ലപ്പെടുകയും, 10 ലക്ഷത്തിലധികം പേർ വീടൊഴിഞ്ഞ് പോകേണ്ടി വരികയും ചെയ്തിട്ടുണ്ട്.

1993-നുശേഷം ആദ്യമായാണ് ഇത്തരത്തിൽ ഇസ്രായേലും ലെബനനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടക്കുന്നത്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ മധ്യസ്ഥതയിലാണ് ഇന്നത്തെ കൂടിക്കാഴ്ച നടക്കുന്നത്. ഈ ചർച്ചയിൽ അമേരിക്കയിലെ ഇസ്രായേൽ, ലെബനൻ അംബാസഡർമാരും പങ്കെടുക്കും.