ദമസ്‌കസ്: സിറിയയില്‍ അതിക്രമിച്ചു കയറിയ ഇസ്രായേലി സൈന്യം 250 ആടുകളെ മോഷ്ടിച്ചു. ഗോലാന്‍ അതിര്‍ത്തിയിലൂടെയാണ് ഇസ്രായേലി സൈന്യം സിറിയയില്‍ അതിക്രമിച്ചു കയറിയത്. പിന്നീട് ആടുകളെ തട്ടിയെടുത്ത് ലോറിയില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ഈ ആടുകളെ വെസ്റ്റ്ബാങ്കിലെ ജൂതകുടിയേറ്റക്കാര്‍ക്കാണ് നല്‍കിയത്. വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികളുടെ ഭൂമി മോഷ്ടിച്ച് അതിലെ ഒലീവും മറ്റും തട്ടിയെടുത്ത് വിറ്റാണ് ജൂതകുടിയേറ്റക്കാര്‍ ജീവിക്കുന്നത്. ഫലസ്തീനികള്‍ ഉണക്കാനിടുന്ന വസ്ത്രങ്ങള്‍ പോലും പലപ്പോഴും ലഭിക്കാറില്ല.