വെടി നിര്‍ത്തല്‍ ലംഘനത്തിനെതിരേ പ്രതിഷേധം ശക്തമാക്കിയിട്ടും ഫലസ്തീന്‍ ജനതക്കെതിരായ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍. ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ഒക്ടോബറില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം രണ്ട് സഹോദരങ്ങള്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തിരുന്നു.
ബീറ്റ് ലാഹിയയിലെ അബു തമാം സ്‌കൂളിന് സമീപം ഇസ്രായേലി ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് സഹോദരങ്ങള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ വഫ വാര്‍ത്താ ഏജന്‍സിയും റിപോര്‍ട്ട് ചെയ്തു.
ഗാസ സിറ്റിയിലെ ടണല്‍ സ്ട്രീറ്റില്‍ ഇസ്രായേല്‍ സൈന്യം ഒരു വാഹനത്തിന് നേരെ നടത്തിയ ബോംബാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
മധ്യ ഗാസയില്‍, മഗാസി അഭയാര്‍ത്ഥി ക്യാമ്പിന് കിഴക്ക് നിലയുറപ്പിച്ച ഇസ്രായേലി സൈനിക വാഹനങ്ങള്‍ സലാ അല്‍-ദിന്‍ സ്ട്രീറ്റിലേക്ക് വെടിയുതിര്‍ത്തു. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
ഖാന്‍ യൂനിസിന് പടിഞ്ഞാറ് രണ്ട് വര്‍ഷം മുമ്പ് കാണാതായ ഇസ്മായില്‍ അല്‍-ഹദ്ദാദിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു.