ഗസയില്‍ ഇസ്രായേലി സൈന്യത്തിനെതിരെ വ്യാപക ആക്രമണം (വീഡിയോ)

Update: 2025-07-02 14:13 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിനെതിരെ ആക്രമണങ്ങള്‍ വ്യാപകമായി. ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ സായുധ വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡ് ഇന്ന് നിരവധി ആക്രമണങ്ങള്‍ നടത്തി. നിരവധി ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഫീല്‍ഡില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ പറയുന്നത്. ഇഗോസ് യൂണിറ്റില്‍ നിന്നുള്ള ഒരു സൈനികന്‍ സ്‌നൈപ്പര്‍ തോക്ക് കൊണ്ടുളള വെടിയേറ്റു മരിച്ചു. മെര്‍ക്കാവ ടാങ്ക് പൊട്ടിച്ചപ്പോള്‍ നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കനത്ത ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഗസയുടെ കിഴക്കന്‍ ഭാഗത്ത് നിന്ന് സൈന്യത്തെ ഇസ്രായേല്‍ പിന്‍വലിച്ചു.

കുഴിബോംബുകള്‍ പൊട്ടിച്ചാണ് ആക്രമണങ്ങള്‍ തുടങ്ങിയതെന്ന് അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് അറിയിച്ചു. ഇതോടെ ഇസ്രായേലി സൈനികര്‍ തൊട്ടടുത്ത വീടുകളില്‍ ഒളിച്ചു. ഈ വീടുകളെ ഗൈഡഡ് മിസൈലുകളും മറ്റും ഉപയോഗിച്ച് പൊളിച്ചു. പിന്നീട് ലൈറ്റ്-മീഡിയം തോക്കുകള്‍ ഉപയോഗിച്ച് ഏറ്റുമുട്ടി. ഈ സംഭവത്തിലും നിരവധി ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിന് സമീപം ഒരു ഇസ്രായേലി ഡ്രോണും പിടിച്ചെടുത്തു.