ഗസയില്‍ ഇസ്രായേലി സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

Update: 2025-09-23 07:18 GMT

ഗസ സിറ്റി: ഫലസ്തീനിലെ ഗസയില്‍ അധിനിവേശത്തിനെത്തിയ ഇസ്രായേലി സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. സായുധ കോപ്‌സിന്റെ 77ാം ബറ്റാലിയന്റെ ഏഴാം ബ്രിഗേഡിലെ ഉദ്യോസ്ഥനായ മേജര്‍ ഷഹാര്‍ നെതാനേല്‍ ബോസാഗ് ലോയാണ് കൊല്ലപ്പെട്ടത്. വടക്കന്‍ ഗസയില്‍ നടന്ന ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇതോടെ 2023 ഒക്ടോബര്‍ ഏഴിന് ശേഷം ഗസയില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 911 ആയി.