ഗസയില്‍ ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടു; സ്‌നൈപ്പര്‍ തോക്ക് കൊണ്ട് വെടിവച്ചെന്ന്

Update: 2025-09-25 04:35 GMT

ഗസ സിറ്റി: ഫലസ്തീനിലെ ഗസയില്‍ അധിനിവേശം നടത്തുകയായിരുന്ന ഇസ്രായേലി സൈനികന്‍ വെടിയേറ്റുമരിച്ചു. നഹാല്‍ എന്ന ബ്രിഗേഡിലെ സൈനികനാണ് സ്‌നൈപ്പര്‍ തോക്ക് കൊണ്ടുള്ള വെടിയേറ്റ് മരിച്ചത്.


അതേസമയം, ഹമാസിനെ തോല്‍പ്പിക്കാന്‍ ഫലസ്തീനികള്‍ കലാപം ചെയ്യണമെന്ന് ഇസ്രായേലി സൈനിക മേധാവി യായേല്‍ സാമിര്‍ ആവശ്യപ്പെട്ടു. ഫലസ്തീനികള്‍ സമരം ചെയ്ത് ഹമാസിനെ ഗസയില്‍ നിന്നും പുറത്താക്കണമെന്നും എന്നാല്‍ മാത്രമേ സമാധാനം വരുകയുള്ളൂയെന്നും യായേല്‍ സാമിര്‍ പറഞ്ഞു.