വെസറ്റ് ബാങ്കില്‍ ഫലസ്തീനി ഗ്രാമം ആക്രമിച്ച് ജൂത കുടിയേറ്റക്കാര്‍ (വീഡിയോ)

Update: 2025-03-29 14:10 GMT

റാമല്ല: വെസ്റ്റ്ബാങ്കിലെ ജിന്‍ബ ഗ്രാമത്തില്‍ ജൂത കുടിയേറ്റക്കാര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വടികളും കല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. എന്നാല്‍, സംഭവത്തിന് ശേഷം 20 ഫലസ്തീനികളെ ഇസ്രായേലി പോലിസ് അറസ്റ്റ് ചെയ്തു.ജിന്‍ബയിലെ അല്‍ അമുര്‍ കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ജൂത കുടിയേറ്റക്കാര്‍ ആക്രമിക്കുന്ന ഫലസ്തീനി സ്ത്രീയുടെ കരച്ചിലും വീഡിയോയില്‍ കേള്‍ക്കാം.


ഈ പ്രദേശത്തെ ജൂത കുടിയേറ്റത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന നോ അദര്‍ ലാന്‍ഡ് എന്ന സിനിമയുടെ സഹസംവിധായകനെ കഴിഞ്ഞ ദിവസം ജൂത കുടിയേറ്റക്കാര്‍ ആക്രമിച്ചിരുന്നു. തുടര്‍ന്ന് സംവിധായകനെ പോലിസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.