അല്‍ ഖലീലില്‍ 300 മരങ്ങള്‍ വെട്ടി ജൂതകുടിയേറ്റക്കാര്‍

Update: 2025-10-01 16:11 GMT

അധിനിവേശ ജെറുസലേം: ഫലസ്തീനിലെ അല്‍ ഖലീലില്‍(ഹെബ്രോണ്‍) 200 ഒലീവ് മരങ്ങളും 100 ബദാം മരങ്ങളും ജൂതകുടിയേറ്റക്കാര്‍ വെട്ടിനശിപ്പിച്ചു. അല്‍ ഫരാ അഭയാര്‍ത്ഥി ക്യാംപിലെ മരങ്ങളാണ് ഇസ്രായേലി സൈനികര്‍ക്കൊപ്പം എത്തിയ കുടിയേറ്റക്കാര്‍ വെട്ടിയത്. ഒലീവ് വിളവെടുക്കുന്ന സമയമായി വരുമ്പോഴാണ് ആക്രമണം. ഇസ്രായേലി സൈന്യത്തിന്റെ വെടിവയ്പില്‍ രണ്ട് ഫലസ്തീനി യുവാക്കള്‍ക്ക് പരിക്കേറ്റതായി ഫലസ്തീനിയന്‍ റെഡ് ക്രെസന്റ് അറിയിച്ചു. ഫലസ്തീനികളുടെ ഒലീവ് മരങ്ങളില്‍ നിന്നും ഒലീവ് ഫലങ്ങള്‍ മോഷ്ടിക്കുന്നതും വര്‍ധിച്ചുവരുകയാണ്.