വെസ്റ്റ്ബാങ്കില്‍ 117 ആടുകളെ കൊന്ന് ജൂത കുടിയേറ്റക്കാര്‍

Update: 2025-07-19 09:49 GMT

റാമല്ല: വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികളുടെ 177 ആടുകളെ ജൂത കുടിയേറ്റക്കാര്‍ കൊന്നു. ജോര്‍ദാന്‍ വാലിയിലെ അറബ് അല്‍ ഖബാനെഹ് ഗോത്രവിഭാഗത്തിന്റെ ആടുകളെയാണ് ജൂതന്‍മാര്‍ കൊന്നത്. ജൂതന്‍മാര്‍ കത്തികൊണ്ടും തോക്കുകൊണ്ടും നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ഏതാനും ആടുകളെ മൃഗഡോക്ടര്‍മാര്‍ ചികില്‍സിക്കുന്നുണ്ട്. ഇസ്രായേലി സൈന്യത്തിന്റെ കൂടെയാണ് കുടിയേറ്റക്കാര്‍ എത്തിയതെന്ന് ഗ്രാമവാസിയായ സാലെം സല്‍മാന്‍ മുജാഹിദ് പറഞ്ഞു. ജൂതന്‍മാരെ തടയാന്‍ ശ്രമിച്ച ഗ്രാമീണരെ ഇസ്രായേലി സൈന്യം കസ്റ്റഡിയില്‍ എടുക്കുകയുമുണ്ടായി. ഫലസ്തീനികളുടെ ആടുകളെയും കഴുതകളെയും മോഷ്ടിക്കല്‍ ഈ പ്രദേശത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.