വെസ്റ്റ്ബാങ്കില്‍ ഇസ്രായേലി ആക്രമണം; ചെറുത്ത് പ്രതിരോധ പ്രസ്ഥാനങ്ങള്‍

Update: 2025-11-14 10:58 GMT

റാമല്ല: വെസ്റ്റ്ബാങ്കിന്റെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായേലി സൈന്യം ആക്രമണങ്ങള്‍ നടത്തി. ജെനിന്‍ മുതല്‍ നബ്‌ലുസ് വരെയുള്ള പ്രദേശങ്ങളിലാണ് ആക്രമണം. തുടര്‍ന്ന് ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങള്‍ ചെറുത്തുനില്‍പ്പ് ഓപ്പറേഷനുകള്‍ നടത്തി. നബ്‌ലുസില്‍ ഇസ്രായേലി സൈന്യത്തിനെതിരെ കുഴിബോംബ് സ്‌ഫോടനം നടന്നു. റോഡരികില്‍ സ്ഥാപിച്ച ബോംബാണ് സൈനികവാഹനം കടന്നുപോവുമ്പോള്‍ പൊട്ടിച്ചത്. അതേസമയം, കിര്‍ബെത് സമ്ര പ്രദേശത്ത് കൃഷി നശിപ്പിക്കാന്‍ എത്തിയ ജൂതകുടിയേറ്റക്കാരെ ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങള്‍ ആക്രമിച്ചു. തുടര്‍ന്ന് ഇസ്രായേലി സൈന്യം സ്ഥലത്തെത്തി ജൂത കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കി.