മസ്ജിദുല്‍ അഖ്‌സയിലെ ജീവനക്കാരെ അറസ്റ്റ് ചെയ്ത് ഇസ്രായേലി പോലിസ്

Update: 2025-06-22 06:15 GMT

ജെറുസലേം: മസ്ജിദുല്‍ അഖ്‌സയിലെ നാലു സുരക്ഷാ ജീവനക്കാരെ ഇസ്രായേലി പോലിസ് അറസ്റ്റ് ചെയ്തു. രാത്രി പഴയ പ്രാര്‍ത്ഥനാ മുറിയില്‍ അതിക്രമിച്ച് കയറിയാണ് സുരക്ഷാ ജീവനക്കാരായ മുഹമ്മദ് അറബാഷ്, റംസി അല്‍ സാനിന്‍, ബാസിം അബു ജുമാ, ഇയാദ് ഒദെ എന്നിവരെ അറസ്റ്റ് ചെയ്തത്. ജോര്‍ദാന്റെ നിയന്ത്രണത്തിലുള്ള മതകാര്യ വകുപ്പാണ് മസ്ജിദും സമീപപ്രദേശങ്ങളും നിയന്ത്രിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ജോര്‍ദാന്റെ ജീവനക്കാരാണ്.