തെല്‍അവീവ്: ഗസയില്‍ ശക്തമായ ആക്രമണം നടത്താന്‍ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടു. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു എന്നാരോപിച്ചാണ് ഉത്തരവ്. ഗസയില്‍ നിലവിലുള്ള 13 ജൂതന്‍മാരുടെ മൃതദേഹം ഹമാസ് തിരികെ നല്‍കിയില്ലെന്നും അതാണ് ഉത്തരവിന് കാരണമെന്നും ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, അത്യാധുനിക യന്ത്രങ്ങളില്ലാതെ കെട്ടിടങ്ങള്‍ക്കടിയില്‍ നിന്ന് മൃതദേഹങ്ങള്‍ ലഭിക്കില്ലെന്നാണ് ഹമാസ് അറിയിച്ചത്. ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മൃതദേഹങ്ങള്‍ കൈമാറുന്നത് ഹമാസ് നിര്‍ത്തിവച്ചു. ഇന്നുരാവിലെ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും ലഭിച്ച ഒരു മൃതദേഹവും തിരികെ നല്‍കില്ല.